കൊട്ടിയൂര്‍ പീഡനകേസ്; ഫാ. തോമസ് തേരകവും രണ്ട് കന്യാസ്ത്രീകളും കീഴടങ്ങി

കണ്ണൂര്‍: കൊട്ടിയൂരില്‍ വികാരി റോബിന്‍ വടക്കുഞ്ചേരി പെണ്‍കുട്ടിലെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വയനാട് സി ഡബ്ളു സി മുന്‍ ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകവും പത്താം പ്രതിയ സിസ്റ്റര്‍ ബെറ്റിയും, സിസ്റ്റര്‍ ഓഫീലിയയും കീഴടങ്ങി. രാവിലെ 6.15ഓടെയാണ് മൂവരും പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ സിഐക്കു മുന്നിലെത്തി കീഴടങ്ങുകയായിരുന്നു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട തങ്കമ്മയും ഇന്ന് കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ വൈദികനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും നവജാത ശിശുവിനെ നിയമം പാലിക്കാതെ അനാഥാലയത്തിന് കൈമാറിയതിനും കുറ്റം മറയ്ക്കാന്‍ ശ്രമിച്ചതിനുമാണ് കൂട്ടുപ്രതികള്‍ക്കെതിരായായ കേസ്.

വികാരി റോബിന്‍ നേരത്തെ കസ്റ്റഡിയിലായിട്ടുണ്ട്. ശേഷിക്കുന്ന പ്രതികളും അടുത്ത ദിവസങ്ങളിലായി കീഴടങ്ങിയേക്കുമെന്നാണ് സൂചന.കൊട്ടിയൂര്‍ പീഡനകേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങണമെന്നും കീഴടങ്ങിയാല്‍ അന്നേ ദിവസം ദിവസം തന്നെ മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണമെന്നും കീഴക്കോടതി അന്നേദിവസം തന്നെ നാലുപേര്‍ക്കും ഉപാധികളോടെ ജാമ്യം നല്‍കണമെന്നും കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു.