കൊട്ടിയൂര്‍ പീഡനം: നാലു പ്രതികളും കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി : കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മറ്റ് നാലു പ്രതികളും കീഴടങ്ങണമെന്ന് ഹൈക്കോടതി.

വൈദികരും കന്യാസ്ത്രീകളുമായ പ്രതികളോടാണ് അന്വേഷണ ഉദ്യേഗസ്ഥന്റെ മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചത്. പ്രതികളായ ഫാ. തോമസ് തേരകം, സി. ഒഫീലിയ, സി. ബെറ്റി ജോസ്, തങ്കമ്മ നെല്ലിയാനി എന്നിവരോടാണ് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

കീഴടങ്ങാന്‍ അഞ്ചു ദിവസം സമയം കോടതി അനുവദിച്ചു. കീഴടങ്ങി ചോദ്യം ചെയ്യലിനുശേഷം കോടതി ജാമ്യം അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന്‍ ഫാ. റോബിന്‍ വടക്കുംചേരിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. പതിനാറുകാരിയായ പ്ള്സ്വണ്‍ വിദ്യാര്‍ഥിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് പീഡനവിവരം പുറത്തായത്.