കൊട്ടാരക്കര പൊലീസ് സ്റ്റേഷനു നേരെ ആര്‍എസ്എസ് ആക്രമണം

kottarakkaraആര്‍എസ്എസ് കൊട്ടാരക്കര താലൂക്ക് പ്രചാരക് വിനീഷും സംഘവും സഞ്ചരിച്ചിരുന്ന ബൈക്ക് വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മൂന്ന് പേര്‍ സഞ്ചരിച്ചിരുന്നതിനാലായിരുന്നു ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി 12 മണിയോടെ ബൈക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി അക്രമ സംഭവങ്ങള്‍ ആരംഭിച്ചത്.

സംഭവ ശേഷം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലും ആര്‍ എസ്എസ് കാര്യാലയത്തിലുമായി ആക്രമികള്‍ ഓടികയറുകയായിരുന്നു. കൊട്ടാരക്ക ആര്‍എസ്എസ് കാര്യവാഹക് ബിനീഷ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സമീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആക്രമണത്തില്‍ പുത്തൂര്‍ എസ്‌ഐ സുധീഷ്‌, പോലീസുകാരായ ദിനേശ്‌കുമാര്‍, ഷഫീഖ്‌ എന്നിവര്‍ക്കും ഹോം ഗാര്‍ഡ്‌ വിജയന്‍ പിള്ളയ്‌ക്കും പരിക്കേറ്റു.