കൊടക്കാട് കൂട്ടുമൂച്ചിയില്‍ 50 ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു

വള്ളിക്കുന്ന്: കൂട്ടുമൂച്ചിയില്‍ 50 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ദിവസം വിവാഹ വീട്ടില്‍ നിന്നും ജ്യൂസ് കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ജ്യൂസില്‍ ചേര്‍ത്ത ഐസാണ് വിഷബാധയേല്‍ക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളിലാണ് ആദ്യം മഞ്ഞപ്പിത്തം കണ്ട്ത്. പിന്നീട് മുതിര്‍ന്നവരിലേക്ക് രോഗം പടരുകയായിരുന്നു.

ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് കഴിക്കരുതെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ഉണ്ടായിട്ടും ഉപയോഗിച്ചതാണ് വിഷബാധയേല്‍ക്കാന്‍ ഇടയാക്കിയത്. മഞ്ഞപ്പിത്തം ബാധിച്ചവരെ വിവധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് പ്രദേശത്തെ ആളുകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.