കൊച്ചി മെട്രോ ശ്രീധരന്‍ തന്നെ നയിക്കും

തിരു: കൊച്ചി മെട്രോ പദ്ധതി നടത്തിപ്പ് ഡിഎംആര്‍സിക്ക് നല്‍കാന്‍ കേരള സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവന്തപുരത്ത് ഇ ശ്രീധരനടക്കം പങ്കെടുത്ത ആസൂത്രണ കമ്മീഷന്റെ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതാണിത്.
തുടര്‍ന്ന് സംസാരിച്ച ഇ ശ്രീധരന്‍ അനുമതി കിട്ടിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ചു.
പദ്ധതിയുടെ എംഡി കേരള സര്‍ക്കാര്‍ പ്രതിനിധി ആയിരിക്കും. അതേസമയം ചെയര്‍മാന്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധിയാണ്. ഇ ശ്രീധരന്‍ സംയുക്ത കമ്പനിയുടെ അധ്യക്ഷനാക്കുമെന്ന്്് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര മ്ന്ത്രിസഭയുടെ അനുമതി വാങ്ങുന്നതിനുള്ള നടപടി ഫെബ്രുവരി 20നകം പൂര്‍ത്തിയാക്കും.
ഇതിനിടെ കൊച്ചി മെട്രോ പദ്ധതിയുടെ സ്ഥലമെടുപ്പിനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പാതയുടെ വീതി 26 മീറ്റര്‍ എന്നതില്‍ നിന്നും 30 മീറ്റര്‍ കൂടുതല്‍ എടുക്കാനുള്ള നീക്കത്തിനെതിരെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.