കൊച്ചി മെട്രോ ഡിഎംആര്‍സിതന്നെ നടത്തും.

തിരു : കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച് നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നാല്‍ അപ്പോള്‍ പരിഹാരമുണ്ടാക്കാമെന്നും മന്ത്രിസഭയോഗത്തില്‍ തീരുമാനമുണ്ടായി. ഇതിനു പുറമെ സേവനാവകാശ നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൊച്ചി മെട്രോ നിര്‍മാണചുമതല ഡല്‍ഹി മെട്രോ റയില്‍ കോര്‍പ്പറേഷനെന്ന സംസ്ഥന സര്‍ക്കാര്‍ തീരുമാനം 19 ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ പ്രതിനിധികള്‍ അറിയിക്കും.