കൊച്ചി മെട്രോ ; ആര്യാടന്‍ ഡിഎംആര്‍സിക്ക് കത്തയച്ചു

കൊച്ചി: കൊച്ചി മെട്രോ സംബന്ധിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഡിഎംആര്‍സിക്ക് കത്തയച്ചു. ഡിഎംആര്‍സി ഡയറക്ടര്‍ മങ്ക സിംഗിനാണ് ആര്യാടന്‍ കത്തയച്ചിരിക്കുന്നത്. ബോര്‍ഡ് യോഗം പെട്ടെന്ന് ചേര്‍ന്ന് പദ്ധതി സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് കത്തില്‍ അദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

പദ്ധതി വൈകുന്നതനുസരിച്ച് ദിവസവും ഉണ്ടാവുന്ന നഷ്ടം 40 ലക്ഷം രൂപയാണ് നഷ്ടമാവുന്നതെന്നും അതുകൊണ്ടുതന്നെ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.