കൊച്ചിയില്‍ നിന്നും സിംഗപ്പൂരിലേക്ക് ടൈഗര്‍ എയര്‍വൈസ്

നെടുമ്പാശ്ശേരി : ടൈഗര്‍ എയര്‍വൈസ് കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പുതിയ വിമാന സര്‍വ്വീസ് ആരംഭിക്കാനിരിക്കുന്നു. നാല് സര്‍വ്വീസുകളാവും ഉണ്ടായിരിക്കുക. ആദ്യയാത്ര ഏപ്രില്‍ 28ന് കൊച്ചിയില്‍ നിന്നും പുറപ്പെട്ടു. ഓണ്‍ലൈന്‍ ബുക്കിംങ് ഫെബ്രുവരി 9 മുതല്‍ ആരംഭിക്കും.

തിങ്കള്‍,ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ (ഫ്‌ളൈറ്റ് നമ്പര്‍ ടി.ആര്‍-2649) കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്കും തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ (ഫ്‌ളൈറ്റ് നമ്പര്‍ ടി.ആര്‍-2648) കൊച്ചിയിലേക്കും സര്‍വ്വീസ് നടത്തുമെന്ന് ടൈഗര്‍ എയര്‍വൈസ് മാനേജിംഗ് ഡയറക്ടര്‍ സ്റ്റുവര്‍ട്ട് ആഡംസ് പറഞ്ഞു.

ഒരു ഭാഗത്തേക്കുള്ള യാത്രാനിരക്ക് 85 ഡോളര്‍ ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംങിനും www.tigerairways.com എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.