കൊച്ചിയല്‍ കാര്‍ പാറമടയിലേക്ക്‌ മറിഞ്ഞ്‌ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

Story dated:Monday August 3rd, 2015,04 34:pm

Untitled-1 copyകൊച്ചി: കൊച്ചിയല്‍ കാര്‍ പാറമടയിലേക്ക്‌ മറിഞ്ഞ്‌ ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു.

കൊച്ചി മധുര ദേശീയ പാതയോടു ചേര്‍ന്നു കിടക്കുന്ന പാറമടയിലാണ്‌ അപകടം നടന്നത്‌. തൊടുപുഴ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌.

വാട്ടര്‍ അതോറിറ്റി എന്‍ജിനിയര്‍ തൊടുപുഴ സ്വദേശി ബിജു(41) , ഭാര്യ ഷീബ(36) , മക്കളായ കിച്ചു(4) , മീനാക്ഷി(7) എന്നിവരാണ്‌ കാറിലുണ്ടായിരുന്നത്‌. ഷീബയുടെയും ഒരു കുഞ്ഞിന്റെയും മൃതദേഹമാണ്‌ ആദ്യം കണ്ടെത്തിയത്‌.

ഇന്നലെ രാത്രി 11 മണിയോടെയാണ്‌ അപകടം സംഭവിച്ചതെന്നാണ്‌ സൂചന. 200 അടി താഴ്‌ചയുള്ള പാറമടയില്‍ വീണ കാറില്‍ നിന്നും ആരും രക്ഷപ്പെടാന്‍ ഇടയില്ലെന്നാണ്‌ കരുതപ്പെടുന്നത്‌. ഇന്നലെ രാത്രി 10.45 ന്‌ ഇവര്‍ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടതായണ്‌ വിവരം.