കൊച്ചിമെട്രോയില്‍ 2ജി സ്‌പെക്ട്രം പോലുള്ള അഴിമതിക്ക് ശ്രമം; പി കെ കൃഷണദാസ്

പരപ്പനങ്ങാടി : കൊച്ചിമെട്രോയില്‍ ഇ ശ്രീധരനെ പോലുള്ളവരെ ഒഴുവാക്കിയിരുന്നെങ്കില്‍ 2ജി സ്‌പെക്ട്രം പോലുള്ള ഒരഴിമതി കേസ് ഉണ്ടായെനെയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണ ദാസ്.
പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ നടന്ന മലയില്‍ പുരുഷോത്തമന്‍ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം. അഴിമതിയുടെ കാര്യത്തില്‍ ഇരു മുന്നണികളും ഒരുപോലെയാണെന്ന് കൃഷ്ണദാസ് കൂട്ടി ചേര്‍ത്തു.
ചടങ്ങില്‍ ബിജെപി ജില്ലാപ്രസിഡന്റ് ജനജന്ദ്രന്‍ മാസ്റ്റര്‍, ജഗന്നിവാസന്‍, പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.