കൈപ്പത്തിയും കൂപ്പുകൈയും തമ്മില്‍ വ്യത്യാസമുണ്ട്‌;ചിഹ്നം കൂപ്പുകൈതന്നെ;വെള്ളാപ്പള്ളി

imagesകാല്ലം:കൈപ്പത്തിയും കൂപ്പുകൈയും തമ്മില്‍ വ്യത്യാസമുണ്ടെന്നും ബിഡിജെഎസിന്റെ ചിഹ്നം കൂപ്പുകൈ തന്നെയാണെന്നും വെള്ളാപ്പള്ളി നടേശന്‍. തങ്ങളുടെ ഭാഗംകൂടി ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കേള്‍ക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാള്‍ നെല്‍ക്കതിരും സാമ്യങ്ങളുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. തങ്ങളുടെ ചിഹ്നം പറ്റില്ലെന്നു തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പരാതി ചെന്നിട്ടുണ്ട്‌. ഇതില്‍ ഞങ്ങളുടെ തീരുമാനം കൂടി കേട്ടിട്ടേ തീരുമാനമുണ്ടാകുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.