കൈതപ്രത്തിന് വി.ടി പുരസ്‌കാരം

പാലക്കാട് : ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വി.ടി. ഭട്ടതിരിപ്പാട് അനുസ്മരണ സമിതിയുടെ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തതായി സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11,111/- രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഫെബ്രുവരി 13ന് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന വി.ടി. അനുസ്മരണ സമ്മേളനത്തില്‍ നോവലിസ്റ്റ് കെ.ബി. ശ്രീദേവി പുരസ്‌കാരം സമ്മാനിക്കും.

വാര്‍ത്താസമ്മേളനത്തില്‍ വി.ടി. അനുസ്മരണസമിതി പ്രസിഡന്റ് പ്രൊഫ.എ.ടി.ചെറിയാന്‍, സെക്രട്ടറി പി. ഹരിദാസ്, കോളേജ് കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ.കെ.വി. ശശിവര്‍മ്മ, അഡ്വ.പി.എം.രമേശന്‍ എന്നിവര്‍ പങ്കെടുത്തു.