കേള കോണ്‍ഗ്രസ്‌ പിളരില്ല;മന്ത്രിയാകാനുമില്ല:പി ജെ ജോസഫ്‌

P. J. Josephതിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ യാതൊരു പ്രശനങ്ങളുമില്ലെന്നും പാര്‍ട്ടി പിളരില്ലെന്നും മന്ത്രി പി ജെ ജോസഫ്‌ പറഞ്ഞു. ധനമന്ത്രി സ്ഥാനം താന്‍ ഏറ്റെടുക്കില്ലെന്നും അദേഹം വ്യക്തമാക്കി.

ധനവകുപ്പ്‌ ആര്‍ക്കാണെന്ന കാര്യം കം എം മാണിയാണ്‌ തീരുമാനിക്കേണ്ടതെന്ന്‌ അദേഹം പറഞ്ഞു. ധനവകുപ്പ്‌ ഏറ്റെടുക്കുന്ന കാര്യം താന്‍ വ്യക്തിപരമായി ഏറ്റെടുക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ്‌ പിളരുകയാണയെന്ന ചോദ്യത്തിന്‌ അങ്ങനെയൊന്നുമുണ്ടാവില്ലെന്നായിരുന്നു ജോസഫിന്റെ പ്രതികരണം.

തനിക്കും തോമസ്‌ ഉണ്ണിയാടനുമൊപ്പം പി ജെ ജോസഫും രാജിവെക്കണമെന്ന ആവശ്യം കെ എം മാണിയും മാണിയെ പിന്തുണയ്‌ക്കുന്നവരും ഉന്നിയിച്ചെങ്കിലും ജോസഫ്‌ വഴങ്ങിയിരുന്നില്ല. പാര്‍ട്ടി സ്‌റ്റിയറിങ്‌ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം അദേഹം ശക്തമായി അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ്‌ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായേക്കാനുള്ള സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞത്‌.