കേരള സ്റ്റേറ്റ്‌ ഓപ്പണ്‍ സ്‌കൂള്‍: ഹയര്‍ സെക്കന്‍ഡറി: രണ്ടാം വര്‍ഷ പ്രവേശനം- പുനഃപ്രവേശനം

ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന്‌ ഗ്രേഡിങ്‌ സംവിധാനം നിലവില്‍ വന്ന ശേഷം കേരള സിലബസില്‍ റഗുലര്‍ സ്‌കൂളിലോ സി.ബി.എസ്‌.ഇ, ഐ.സി.എസ്‌.ഇ മറ്റ്‌ സ്റ്റേറ്റ്‌ ബോര്‍ഡുകളിലോ ചേര്‍ന്ന്‌ ഒന്നാം വര്‍ഷ പഠനം പൂര്‍ത്തിയാക്കുകയും അതിന്‌ ശേഷം ഏതെങ്കിലും കാരണത്താല്‍ പഠനം മുടങ്ങുകയും ചെയ്‌തവര്‍ക്ക്‌ ഓപ്പണ്‍ റഗുലര്‍ കോഴ്‌സില്‍ നിലവിലുള്ള സബ്‌ജക്‌ട്‌ കോംപിനേഷനുകളില്‍ മാനദണ്‌ഡങ്ങള്‍ക്ക്‌ വിധേയമായി രണ്ടാം വര്‍ഷ പ്രവേശനം അനുവദിക്കുമെന്ന്‌ ഓപ്പണ്‍ സ്‌കൂള്‍ ഡയറക്‌ടര്‍ അറിയിച്ചു. ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ ഒന്നാം വര്‍ഷ പഠനം പൂര്‍ത്തിയാക്കിയതിന്‌ ശേഷം ഏതെങ്കിലും കാരണത്താല്‍ പഠനം മുടങ്ങിയ ഓപ്പണ്‍ റഗുലര്‍-പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ വിദ്യാര്‍ഥികള്‍ക്ക്‌ മുമ്പ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്ന സബ്‌ജക്‌ട്‌ കോംപിനേഷനില്‍ പുനഃപ്രവേശനവും അനുവദിക്കും. പ്രവേശനം ആഗ്രഹിക്കുന്ന കാസര്‍ഗോഡ്‌, കണ്ണൂര്‍, വയനാട്‌, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌ ജില്ലകളിലെ വിദ്യാര്‍ഥികള്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഓപ്പണ്‍ സ്‌കൂള്‍ മലപ്പുറം മേഖലാ ഓഫീസിലും മറ്റ്‌്‌ ജില്ലകളിലെ വിദ്യാര്‍ഥികള്‍ സംസ്ഥാന ഓഫീസിലും ജൂണ്‍ 20 നകം നേരിട്ടെത്തണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം ഒന്നാം വര്‍ഷ പരിക്ഷാ കേന്ദ്രത്തിലെ പ്രിന്‍സിപ്പാളില്‍ നിന്നും രണ്ടാം വര്‍ഷ പരീക്ഷയ്‌ക്ക്‌ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്ന്‌ കാണിക്കുന്ന കത്ത്‌ സഹിതമാണ്‌ ജൂണ്‍ 10 മുതല്‍ 20 വെരെ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്തേണ്ടത്‌. വിശദ വിവരം openschool.kerala.gov.in ല്‍ അറിയാം ഫോണ്‍: 0471 2342271, 2342369, 0483 2734295.