കേരള ശാസ്‌ത്ര കോണ്‍ഗ്രസ്‌: ശാസ്‌ത്ര പ്രദര്‍ശനം തുടങ്ങി

Science Exhibition of Kerala Science Congress inaugurating  by KSCSTE Exe.Vice President Dr.Suresh Dasകാലിക്കറ്റ്‌ സര്‍വകലാശാലാ കാമ്പസില്‍ ദേശീയ പാതയോട്‌ ചേര്‍ന്നുള്ള കോഹിനൂര്‍ ഗ്രൗണ്ടില്‍ ശാസ്‌ത്ര പ്രദര്‍ശനം തുടങ്ങി. 28-ാം കേരള ശാസ്‌ത്ര കോണ്‍ഗ്രസിന്റെ ഭാഗമായ വിപുലമായ ശാസ്‌ത്രപ്രദര്‍ശന നഗരിയില്‍ പ്രവേശനം സൗജന്യമാണ്‌. കേരള ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യുട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ.സുരേഷ്‌ദാസ്‌ പ്രദര്‍ശനത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ശാസ്‌ത്ര കോണ്‍ഗ്രസ്‌ സംഘാടക സമിതി ചെയര്‍മാന്‍ ഡോ.എന്‍.ബി.നരസിംഹ പ്രസാദ്‌, ജനറല്‍ കണ്‍വീനര്‍ ഡോ.ഹരിനാരായണന്‍, കെ.എസ്‌.സി.എസ്‌.ടി.ഇ മെമ്പര്‍ സെക്രട്ടറി ഡോ.ജോര്‍ജ്ജ്‌ വര്‍ഗ്ഗീസ്‌, ഡോ.പി.രവീന്ദ്രന്‍, ഡോ.എബ്രഹാം ജോസഫ്‌, ഡോ.എ.കെ.പ്രദീപ്‌, ഡോ.മാധവന്‍ കോമത്ത്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ശാസ്‌ത്രം സാമാന്യ ജനങ്ങളിലേക്ക്‌ എന്ന ലക്ഷ്യത്തോടെ 100 ഓളം സ്റ്റാളുകളിലായി 50 സ്ഥാപനങ്ങളാണ്‌ പ്രദര്‍ശനത്തിനുള്ളത്‌. ഐ.എസ്‌.ആര്‍.ഒ, സി.ഡബ്ലൂ.യു.ആര്‍.ഡി.എം, വിക്രം സാരാബായി ബഹിരാകാശ കേന്ദ്രം, എം.എസ്‌.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌, സുവോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ, കാലിക്കറ്റ്‌ സര്‍വകലാശാല, കേരള വനഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്‌, ഫിഷറീസ്‌-സമുദ്ര പഠന സര്‍വകലാശാല, കോട്ടക്കല്‍ ആര്യവൈദ്യശാല, ജിളോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകളാണുള്ളത്‌. നവീന ശാസ്‌ത്ര വിജ്ഞാനം ജനങ്ങളിലേക്ക്‌ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രദര്‍ശനം സ്‌കൂള്‍/കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യും.