കേരള പോലീസ് നേരുന്നു ‘ശുഭയാത്ര’

ചെമ്മാട്:  പോലീസുകാര്‍ക്കെന്തൊ നാടകത്തില്‍ കാര്യം? സംശയിക്കേണ്ട,  കാര്യമുണ്ട്. കേരള
പോലീസ് ട്രാഫിക്ക് വിങ്ങും ജില്ല പോലീസും സംയുക്തമായി നടത്തുന്ന ശുഭയാത്ര എന്ന നാടകത്തിന്റെ ജില്ലയിലെ ആദ്യ പ്രദര്‍ശനം ജനങ്ങളുടെ മനസിലേക്ക് ഇറങ്ങി ചെന്ന് സംവദിക്കുകയായിരുനിന്നു.

നിത്യജീവിതത്തില്‍ അശ്രദ്ധമായി ട്രാഫിക്ക് നിയമം ലംഘിക്കുന്നവര്‍ വരുത്തിവയ്ക്കുന്ന ദുരന്തങളുടെ നേര്‍ക്കാഴ്ച്ചയായിരുന്നു ശുഭരാത്രി. ലോകത്തില്‍ ആദ്യമായി പോലീസ് സേനയില്‍ നാടക ട്രൂപ്പുണ്ടാക്കിയത് കേരള പോലീസാണ്.2006 ലാണ് ട്രൂപ്പുണ്ടാക്കിയത്്.

തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ നടന്ന നാടകാവതരണത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാട സിഐ ഉമേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ പിഎസ്എംഒ കോളേജ് പ്രിന്‍സിപ്പല്‍ മേജര്‍ കെ ഇബ്രാഹിം, തിരൂരങ്ങാടി എസ് ഐ സദാനന്ദന്‍, തിരൂരങ്ങാടി ഗ്രമപഞ്ചായത്ത്് അംഗങ്ങളായ അബ്ദുറഹിമാന്‍ കുട്ടി, മനരിക്കല്‍ അഷറഫ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.