കേരള കോണ്‍ഗ്രസ്സ് പിള്ള കൈവച്ച് തുടങ്ങി.

കേരള കോണ്‍ഗ്രസ്സിലെ പ്രശ്‌നങ്ങള്‍ പിള്ള കൈവച്ച് തുടങ്ങിയതോടെ തെരുവ് യൂദ്ധത്തിലേക്ക് നീങ്ങുകയാണ്. ഗണേഷ്‌കുമാറിന്റെ പി.എയെ സിനിമാസ്റ്റൈലില്‍ അടിച്ചുവീഴ്ത്തിയതോടെയാണ് കേരള കോണ്‍ഗ്രസിലെ വീട്ടുപോര് പൊതുനിരത്തിലെത്തുന്നത്. ബാലകൃഷ്ണപിള്ളക്കൊപ്പം സംഘടന സംഘത്തില്‍ ഉണ്ടായിരുന്ന അനന്തരവനും പാര്‍ട്ടിനേതാവുമായ മനോജ്കുമാറിന്റെ ശരണ്യബസ്സുകള്‍ ഗണേഷ് കുമാര്‍ അനുയായികള്‍ പിന്നീട് തകര്‍ത്തു.

ബൂധനാഴ്ച്ച പകല്‍ 11.30 നാണ് ബാലകൃഷ്ണപ്പിള്ള ഗണേഷ് കുമാറിന്റെ പി.എയായ കോട്ടാതല പ്രദീപിന്റെ മുഖത്തും കഴുത്തിലും അടിച്ചത്. സംഭവത്തെകുറിച്ചന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് പാര്‍ട്ടി സെക്രട്ടറിയായ ജോയിക്കുട്ടിയെ മര്‍ദ്ദിച്ചത് പ്രദീപാണെന്നും അവനെയും ആരെങ്കിലും മര്‍ദ്ദിച്ച് കാണും കേസുകൊടുക്കട്ടെയെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

യു.ഡി.എഫ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരാതി നല്‍കുന്നില്ലെന്ന നിലപാടിലാണ് പ്രദീപ്.