കേരള എന്‍.ജി.ഒ.യൂണിയന്‍ സുവര്‍ണ ജൂബിലി – പതാകദിനം ആചരിച്ചു.

മലപ്പുറം:കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരള എന്‍.ജി.ഒ.യൂണിയന് 50 വയസ് പൂര്‍ത്തിയാവുന്നു. 1962 ഒക്‌ടോബര്‍ 28,29 തിയ്യതികളില്‍ തൃശൂരില്‍ വെച്ച് രൂപീകൃതമായ സംഘടയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍ 27 ന് പതാകദിനം ആചരിച്ചു. യൂണിയന്‍ ബ്രാഞ്ച് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ജീവനക്കാരും, യൂണിയന്‍ മുന്‍കാല നേതാക്കളും, പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ പതാക ഉയര്‍ത്തുകയും, തുടര്‍ന്ന് വിളംബര ജാഥ നടത്തുകയും ചെയ്തു.