കേരളാ മുന്‍ വിസിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.

ലോകായുക്ത റിപ്പോര്‍ട്ടിലെ പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ട് കേരളാവാഴ്‌സിറ്റി മുന്‍വൈസ് ചാന്‍സലര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

ഹര്‍ജിയില്‍ മുന്‍വൈസ് ചാന്‍സലറും മുന്‍ പ്രോവൈസ്ചാന്‍സലറുമുള്‍പ്പെടെ അഞ്ചുപേര്‍ കക്ഷികളായിരുന്നു. അസിസ്റ്റന്റ് ഗ്രേഡ് നിയമനത്തിലെ അപാകതകളെ സംബന്ധിക്കുന്ന പരാമര്‍ശങ്ങള്‍ നീക്കണമെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.