കേരളാ ജൈവകര്‍ഷക സംസ്ഥാന സംഗമം.

എടപ്പാള്‍: പ്രകൃതിക്കിണങ്ങിയ കൃഷിരീതി പ്രചരിപ്പിച്ചുകൊണ്ട് പുതിയൊരു കാര്‍ഷികസംസ്‌കാരവും ജീവിതശൈലിയും പടുത്തുയര്‍ത്താന്‍ നിലകൊള്ളുന്ന കേരളാ ജൈവകര്‍ഷക സമിതിയുടെ 20-ാം സംസ്ഥാനസംഗമം എടപ്പാളില്‍ മെയ് 11 മുതല്‍ 13 വരെ എടപ്പാളില്‍ നടക്കും. ‘നല്ല ഭക്ഷണപ്രസ്ഥാന’മാണ് സംഗമത്തിന് വേദിയൊരുക്കുന്നത്.
സമ്മേളനത്തിന്റെ മുഖ്യരക്ഷാധികാരികളായി കെ.ടി ജലീല്‍ എംഎല്‍എ, പി, ശ്രീരാമകൃഷ്ണന്‍ എംഎല്‍എ, സുഹറ മമ്പാട്, പി. പത്മനാഭന്‍, എന്‍. ഷീജ, എം. മുസ്തഫ, കെ.വി ദയാല്‍ എന്നിവരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു.
സംഗമത്തോടനുബന്ധിച്ച് -സെമിനാറുകള്‍, ജൈവകര്‍ഷക സംവാദങ്ങള്‍, പരിസ്ഥിതി സംരക്ഷണസമരം-അനുഭവങ്ങള്‍ പങ്കിടല്‍, കലാ-സാംസ്‌കാരിക പരിപാടികള്‍, ജൈവകൃഷി-ഫോട്ടോപ്രദര്‍ശനം, ഔഷധസസ്യപ്രദര്‍ശനം, നാട്ടുഭക്ഷണ പ്രദര്‍ശനം, നാടന്‍ കരകൗശല പ്രദര്‍ശനം, ജൈവോല്‍പന്നങ്ങളുടെ നാട്ടുചന്ത, നാടന്‍വിത്ത്-പ്രദര്‍ശനവും വില്‍പനയും, പോസ്റ്റര്‍ പ്രദര്‍ശനം, പുസ്തകപ്രദര്‍ശനവും വില്‍പനയും, ബാലകര്‍ഷക സംഗമം എന്നിവയുണ്ടായിരിക്കും. സംഗമം മൂന്നുദിവസം നീണ്ടുനില്‍ക്കും.