കേരളാ ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖ് അന്തരിച്ചു.

ചെന്നൈ: കേരളാഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖ്(75) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ 9.10 നായിരുന്നു അന്ത്യം.

കഴിഞ്ഞ മൂന്നു മാസമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഗസ്റ്റിലാണ് കേരള ഗവര്‍ണറായി നിയമിതനായത്.

മൂന്നുതവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നു. രണ്ടുതവണ കേന്ദ്രമന്ത്രിസഭാ അംഗവും മൂന്ന് തവണ ലോകസഭാ അംഗവും മായിരുന്നു. സൗദിയിലെ ഇന്ത്യന്‍ അംബാസിഡറായി സേവനമനുഷഠിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയവര്‍ അനുശോധനം രേഖപ്പെടുത്തി.

ഗവര്‍ണറുടെ നിര്യാണത്തെത്തുടര്‍ന്ന് നാളെ സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. തിരുനന്തപുരത്ത് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഏഴു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

മൃതദേഹം അപ്പോളോ ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വെക്കും . അതിനുശേഷം പുതുച്ചേരിയിലേക്ക് കൊണ്ടുപോകും