കേരളവും കോണ്‍ഗ്രസ് മുക്തമാക്കു: അമിത് ഷാ

images (2)തിരുവനന്തപുരം: ദേശീയ തലത്തില്‍ പോലെ കേരളത്തേയും കോണ്‍ഗ്രസ് മുക്തമാക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. യു.ഡി.എഫ് സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.

കേരളത്തിലെ യു ഡി എഫ് സര്‍ക്കാര്‍ അഴിമതിയുടെ നാലാമത് വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ മുന്‍ യു പി എ സര്‍ക്കാരിനെ പോലെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്.

പാമോയില്‍ കേസ്, ബാര്‍ കോഴ തുടങ്ങിയ നിരവധി അഴിമതി ആരോപണങ്ങളുടെ നിഴലിലാണ് യു ഡി എഫ് സര്‍ക്കാര്‍. പത്തു വര്‍ഷം ഭരിച്ച യു പി എ സര്‍ക്കാര്‍ 76 അഴിമതി കേസുകളാണ് ഉണ്ടാക്കിയത്. 12 ലക്ഷം കോടിയുടെ തട്ടിപ്പ് നടത്തി. കേരളാ സര്‍ക്കാരും അഴിമതിയുടെ കാര്യത്തില്‍ ആ പാതയാണ് പിന്തുടരുന്നത്.

എന്നാല്‍, കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല – അമിത് ഷാ പറഞ്ഞു. അക്രമത്തിന്റെ പാതയിലൂടെ ബിജെപിയെ ഇല്ലാതാക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.