കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമാക്കും:മന്ത്രി എം.എം. മണി

മലപ്പുറം: ജില്ലയെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലയാക്കി മാറ്റുന്നതില്‍ ജനപ്രതിനിധികളുടെയും വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും തൊഴിലാളി, സന്നദ്ധ സംഘടനകളുടെയും പങ്ക് നിസ്തുലമാണെന്ന് മന്ത്രി എം.എം മണി പറഞ്ഞു. നിലമ്പൂരില്‍ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന് അനുയോജ്യം ജലവൈദ്യുത പദ്ധതിയാണെും മറ്റു സ്രോതസുകള്‍ക്ക് പ്രായോഗികമായും പാരിസ്ഥിതികമായും അനുയോജ്യമല്ല. വൈദ്യതി ഉല്‍പാദനത്തിന് ജലക്ഷാമം നേരിടുുണ്ടെങ്കിലും പവര്‍ കട്ടില്ലാതെ മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര വിഹിതം സംസ്ഥാനത്തിന്റെ അര്‍ഹതയനുസരിച്ച് നേടിയെടുക്കുതില്‍ ഭരണ – പ്രതിപക്ഷ വ്യത്യാസമില്ലാതെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
സമ്മേളനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സ പത്മിനി ഗോപിനാഥ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.