കേരളത്തില്‍ 15 പുതിയ ബിയര്‍ പാര്‍ലറുകള്‍

കോഴിക്കോട് : സംസ്ഥാനത്ത് 15 പുതിയ ബിയര്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ കെടിഡിസി ഒരുങ്ങുന്നു. ആദ്യ ഘട്ടത്തില്‍ കൊച്ചിയിലെ മറീനയിലും പുനലൂരിലെ ആരാമിലുമാണ് പാര്‍ലറുകള്‍ തുടങ്ങുക. 30 ദിവസത്തിനകം മറ്റ് 13 പാര്‍ലറുകള്‍ക്ക് സ്ഥലം കണ്ടെത്തും.

നിലവിലെ ബിയര്‍ പാര്‍ലറുകള്‍ നവീകരിക്കുന്നതിന് വേണ്ടി പാര്‍ലറുകലുടെ ഇന്റീരിയര്‍ കൂടുതല്‍ ആഘര്‍ഷകമാക്കുകയും ഇരിപ്പിടങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എല്ലാ പാര്‍ലറുകളിലെയും ബിയറിന്റെ വില ഏകീകരിക്കും. മെനുവില്‍ നക്ഷത്ര ഹോട്ടലുകളില്‍ ലഭിക്കുന്ന പുത്തന്‍ വിഭവങ്ങളും ലഭ്യമാകും

നൂതനമായ പലമാറ്റങ്ങള്‍ക്കും കെ.ടി.ഡി.സി തയ്യാറെടുക്കുകയാണ്. ഗുണമേന്മയും സേവനങ്ങളും മികച്ചതാക്കാന്‍ നൂറുദിന കര്‍മ്മപരിപാടിതന്നെ കെ.ടി.ഡി.സി ആവിഷ്‌കരിച്ചുകഴിഞ്ഞു. ആതിഥ്യ മര്യാദകള്‍ പാലിക്കാന്‍ മിഷന്‍ ഫ്രണ്ട് ഓഫീസ് പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഗോഡ്‌സ് ഓണ്‍ ടൂര്‍ എന്ന പേരില്‍ വിനോദ സഞ്ചാരികള്‍ക്കായുള്ള യാത്രകള്‍ സംഘടിപ്പിക്കാനും കെ.ടി.ഡി.സി ആലോചിക്കുന്നുണ്ട്.