കേരളത്തില്‍ വീണ്ടും ലോഡ്‌ഷെഡ്ഡിങ്‌

തിരു: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതക്ഷാമമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വൈദ്യുതി നിയന്ത്രണത്തെ കുറിച്ചുള്ള തീരുമാനമെടുക്കാന്‍ വൈദ്യുതിമന്ത്രിയെയും കെ.എസ്.ഇ.ബിയെയും ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതിയില്‍ നിയന്ത്രണമേര്‍പ്പെടുത്താനും 80 ശതമാനം വൈദ്യുതി നിലവിലെ നിരക്കില്‍ ലഭിക്കാനും ബാക്കിയുള്ള വൈദ്യുതിക്ക് കൂടിയ നിരക്കോ നിയന്ത്രണമോ ഉണ്ടാക്കാനും ഇന്നു നടന്ന മന്ത്രി സഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
ഇന്നു മന്ത്രിസഭായോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത് വൈദ്യുതി ക്ഷാമത്തെകുറിച്ചും പരിഹാരമാര്‍ഗ്ഗങ്ങളെകുറിച്ചുമാണ്. സംസ്ഥാനത്തെ വൈദ്യുതിഉല്‍പാദനം കുറഞ്ഞതും കേന്ദ്രവിഹിതത്തിലെ കുറവുമാണ് ഇപ്പോഴുണ്ടായിരിക്കുന്നു വൈദ്യുതിപ്രതിസന്ധിക്കുകാരണമെന്നു പറയുന്നു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലോഡ്‌ഷെഡ്ഡിംങും വ്യവസായങ്ങള്‍ക്ക് വൈദ്യുതിനിയന്ത്രണമേര്‍പ്പെടുത്താനുമാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. വന്‍കിട വ്യവസായങ്ങള്‍ നിലവിലെ നിരക്കില്‍ 80 ശതമാനം വൈദ്യുതി ലഭിക്കും. അധികവൈദ്യുതിക്ക് ഒരു യൂണിറ്റിന് 12 രൂപ ഈടാക്കാനാണ് സാധ്യത.

 

കേന്ദ്രവിഹിതമായി 200 മെഗാവാട്ട് അധികം ലഭിക്കുകയും എംടിപിസിയില്‍ നിന്ന് തുടര്‍ന്നും വൈദ്യുതി വാങ്ങുകയും ചെയ്താലേ ഇപ്പോഴു്ള്ള പ്രതിസന്ധി മറികടക്കാനാകൂ എന്നും മന്ത്രി പറഞ്ഞു.

മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.