കേരളത്തില്‍ വീണ്ടും ഭൂചലനം. ബേപ്പൂരിലും,പരപ്പനങ്ങാടിയിലും,തൃശൂരിലും, കോഴിക്കോട്ടും ഭൂചലനം

പരപ്പനങ്ങാടി : കേരളത്തില്‍ വീണ്ടും ഭൂചലനം. കോഴിക്കോട്, ബേപ്പൂരും, തീരദേശ പ്രദേശങ്ങളിലും, പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറത്തും , തൃശൂര്‍ ജില്ലയിലെ ചിലയിടങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

 

രാത്രി 11.45 മണിയോടെയാണ് ഭൂചലനമുണ്ടായത്.
പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറത്ത് ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളില്‍ ആളുകള്‍ പരിഭ്രാന്തരായി വീടിനുപുറത്തിറങ്ങി നില്‍കുകയാണ്.

 

ഒട്ടുമ്മല്‍ ജംഗ്ഷനിലുള്ള കുന്നുമ്മല്‍ കുഞ്ഞാവ, ഉപ്പാക്കന്‍ ഹംസക്കോയ,പള്ളികണ്ടി സാഹിദ് എന്നിവരുടെ വീടുകള്‍ക്ക് ഭൂചലനത്തെ തുടര്‍ന്ന് നേരിയ വിള്ളലുകള്‍ ഉണ്ടായി. പരപ്പനങ്ങാടി, താനൂര്‍ സ്റ്റേഷനുകളിലെ പോലീസ് സംഭവസ്ഥലത്തെത്തി.