കേരളത്തില്‍ ലോഡ് ഷെഡ്ഡിങ് അനിശ്ചിതകാലം തുടരും

തിരു : സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് അനിശ്ചിതകാലം തുടരാന്‍ വൈദ്യുതി ബോര്‍ഡിന് അനുമതി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റേതാണ് ഈ അനുമതി. വൈദ്യുതി നിയന്ത്രണം വൈകീട്ട് ആറു മണി മുതല്‍ രാത്രി പത്തുമണി വരെയായിരിക്കും.

രാവിലെയും വൈകീട്ടുമുള്ള വൈദ്യുതി നിയന്ത്രണം മാര്‍ച്ച് വരെ നീളുമെന്ന കാര്യം ഇതോടെ ഉറപ്പായി. റുലേറ്ററി കമ്മീഷനുമുന്നില്‍ 200 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കാവുന്ന ഉപഭോക്താവില്‍ നിന്ന് യൂണിറ്റ് ഒന്നിന് 11 രൂപ നിക്കില്‍ ചാര്‍ജ്ജ് ഈടാക്കണമെന്ന നിര്‍ശ്യവും വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍ക്കട്ട് വേണമെന്ന ആവശ്യവും സല്‍ക്കാലം അംഗീകരിച്ചിട്ടില്ല.