കേരളത്തില്‍ മുസ്ലിം വേട്ടനടപ്പില്ല; ശിഹാബ് തങ്ങള്‍

മലപ്പുറം:  കേരളത്തില്‍ മുസ്ലിം വേട്ടയുണ്ടാകുമെന്ന് ആരും കരുതേണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇമെയ്ല്‍ വിവാദം ചര്‍ച്ച ചെയ്യാന്‍ പാണക്കാട് ചേര്‍ന്ന യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണു തങ്ങള്‍ നിലപാടു വ്യക്തമാക്കിയത്. സാമുദായിക ഐക്യം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങള്‍ പങ്കാളിയാകരുതെന്നും് തങ്ങള്‍ ആവശ്യപ്പെട്ടു.

ഐക്യത്തിനു പോറലേല്‍പ്പിക്കുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ ഏര്‍പ്പെടുന്നത് അപലപനീയവും ഖേദകരവുമാണെന്നും ഭരണകൂടം, ഉദ്യോഗസ്ഥ വിഭാഗം, മാധ്യമങ്ങള്‍ എന്നിവ പരസ്പര ധാരണയിലൂടെ പ്രവര്‍ത്തിക്കണമെന്നും എന്നാല്‍ മാത്രമെ സാമുദായിക സൗഹാര്‍ദം നിലനില്‍ക്കൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണം നേടാനും ലാഭം വര്‍ധിപ്പിക്കാനും വേണ്ടി മാധ്യമങ്ങള്‍ അവരുടെ ധര്‍മ്മങ്ങള്‍ മറക്കരുത്. സംസ്ഥാനത്തു നിരപരാധികളെ വേട്ടയാടുന്ന സമീപനമുണ്ടാകിന്‍. ലീഗ് അനുവദിക്കില്ല. തീവ്രവാദം, രാജ്യദ്രോഹം തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടേതായ രീതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ മന്ത്രി പി കെ കുഞ്ഞാലികുട്ടി, കെ. പി മജീദ്, കെ..എന്‍.എ ഖാദര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.