കേരളത്തില്‍ മണ്ണെണ്ണ വിതരണം നിലച്ചു

തിരു : റേഷന്‍ കട വഴിയുള്ള സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം പൂര്‍ണമായി നിലച്ചു. കേന്ദ്രവിഹിതം വെട്ടി കുറച്ചതാണ് ഇപ്പോള്‍ മണ്ണെണ്ണയുടെ വിതരണം തടസപ്പെടാന്‍ കാരണമായിരിക്കുന്നത്. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലപാടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്് സംസ്ഥാനസര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്.

15,96ം ലിറ്റര്‍ മണ്ണെണ്ണ ലഭിച്ചിരുന്ന സ്ഥാനത്ത്് സംസ്ഥാനത്തിന് ഇപ്പോള്‍ 10,016 ലിറ്റര്‍ മണ്ണെണ്ണമാത്രമാണ് ലഭിക്കുന്നത്. പത്ത്മാസത്തിനുള്ളില്‍ ഉണ്ടായിരിക്കുന്ന രണ്ടാമത്തെ വെട്ടിക്കുറയ്ക്കലാണിത്.

പവര്‍ക്കട്ടിന് പുറമെ മണ്ണെണ്ണകൂടി കിട്ടാതായതോടെ കേരളത്തിലെ ജനജീവിതം ദുസഹായിരിക്കുകയാണ്.