കേരളത്തില്‍ ബലാല്‍സംഘങ്ങള്‍ വര്‍ദ്ധിക്കുന്നു; സെപ്റ്റംബര്‍ വരെ 715 കേസുകള്‍

തിരു: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുമുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നു. 2012 സെപ്റ്റംബര്‍ വരെ സംസ്ഥനത്ത് 715 ബലാല്‍സംഘ കേസുകളാണ് പോലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

കേരളപോലീസിന്റ ക്രൈം സ്്റ്റാറ്റിറ്റിക്‌സ് രേഖകള്‍ പ്രകാരം 273 കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്.

2009ല്‍ ആകെ 568  ബലാല്‍സംഘ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നിടത്താണ് 9 മാസം കൊണ്ട് ഇത്രയധികം കേസുകള്‍. ഇവയില്‍ 50 ശതമാനത്തിലധികം ഇരകളും പ്രായപൂര്‍ത്തിയാകാത്തവരാണ്.ഈ വര്‍ഷം 23 സ്ത്രീധനമരണങ്ങളാണ് രജിസ്റ്റര്‍ ചെയ്ത്. കഴിഞ വര്‍ഷം 15 എണ്ണമായിരുന്നു.

കൂടാതെ 2031 ഭവനഭേദന കേസുകളും, 3041 കളവു കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.