കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഏഴിനു ശേഷം

heavy-rain2തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം എത്താന്‍ വൈകുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ ജൂണ്‍ ഏഴിന്‌ ശേഷം മാത്രമേ കാലവര്‍ഷം ശക്തി പ്രാപിക്കൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതെസമയം ഇക്കുറി കാലവര്‍ഷം നേരത്തെ എത്തുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ഉണ്ടായിരുന്നു. ഈ മാസം 28 നും 30 മധ്യേ എത്തുമെന്നായിരുന്നു പ്രവചനം. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു.

ഈ വര്‍ഷം കനത്തമഴ ലഭിക്കുമെന്ന്‌ വിവിധ ഏജന്‍സികള്‍ നേരത്തെ പ്രവചിച്ചിരുന്നു.