കേരളത്തില്‍ ഇനി ‘മാതൃകാ കള്ളുഷാപ്പും’

തിരു : കേരളത്തില്‍ ബീവറേജ് കോര്‍പ്പറേഷന്‍ മാതൃകാ കളളുഷാപ്പുകള്‍ തുറക്കാന്‍ ആലോചിക്കുന്നു .2012-13 വര്‍ഷത്തെ സര്‍ക്കാറിന്റെ കരട് മദ്യനയത്തിലാണ് മാതൃകാകള്ളുഷാപ്പുകള്‍ സ്ഥാപിക്കുന്നതിനെപറ്റി പറയുന്നത്.
മദ്യനയത്തില്‍ മദ്യ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുക. ഇനിമുതല്‍ ഫൈവ്സ്റ്റാര്‍ ഫെസിലിറ്റിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്നാണ് മദ്യനയത്തില്‍ പറയുന്നത്.
നിലവിലുള്ള അബ്കാരി ആക്റ്റ് അനുസരിച്ച് കള്ളുഷാപ്പുകളില്‍ ഭക്ഷണം വിളമ്പാന്‍ നിയമം അനുവദിക്കുന്നില്ല. ആ നിലക്ക് മലയാളിയുടെ മനസിലുള്ള മാതൃകാ കള്ളുഷാപ്പ് എന്നത് നയം പൂര്‍ണ രൂപത്തില്‍ പുറത്ത് വരുമ്പോള്‍ അറിയാം.