കേരളത്തിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മാറ്റിവച്ചു

ദില്ലി: കേരളത്തിലേയും പുതുച്ചേരിയിലേയും ഇന്നത്തെ തെരഞ്ഞെടുപ്പ് റാലികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. കടുത്ത പനിയെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയത്. പുതിയ തീയ്യതി പിന്നീട് അറിയിക്കും.

സുഖമില്ലാത്തതിനാല്‍ രണ്ടു ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് യാത്ര മാറ്റിവച്ചതെന്നും മെയ് പതിനാലിനു മുന്‍പ് സന്ദര്‍ശനം നടത്തുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.

രാഹുല്‍ ഗാന്ധി ഇന്ന് പുതുച്ചേരി സന്ദര്‍ശിക്കാനിരിക്കെ അദ്ദേഹത്തിന് വധഭീഷണി ഉണ്ടെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നു. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ ഇന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടു. രാഹുല്‍ ഗാന്ധിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും കേന്ദ്രം കത്തിനെ കുറിച്ച് അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

പുതുച്ചേരിയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. നാരായണസ്വാമിക്കാണ് കത്ത് ലഭിച്ചത്.