കേരളത്തിന്റെ സ്വപ്‌ന പദ്ധതി കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റി യാഥാര്‍ത്ഥ്യമായി

SMARTകൊച്ചി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി സ്‌മാര്‍ട്ട്‌ സിറ്റി യാഥാര്‍ത്ഥ്യമായി. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്‌ഘാടനം ദുബൈ ക്യാബിനറ്റ്‌ കാര്യമന്ത്രി മുഹമ്മദ്‌ അബ്ദുള്ള അല്‍ ഗിര്‍ ഗാവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, വ്യവസായി എം എ യൂസഫലി തുടങ്ങയവര്‍ ചേര്‍ന്നാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

ചടങ്ങില്‍ രണ്ടാം ഘട്ട പദ്ധതിയുടെ പ്രഖ്യാപനവും നടന്നു. ആറര ലക്ഷം ചതുരശ്ര അടിയാണ്‌ ഒന്നാം ഘട്ട പദ്ധതി.