കേരളം വയോജന സൗഹൃദ സംസ്ഥാനമാക്കും;കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കേരളം വയോജന സൗഹൃദ സംസ്ഥാനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്തെ വയോജന അംഗസംഖ്യ ആരോഗ്യ-ക്ഷേമ വകുപ്പുകളുടെ കണക്കു പ്രകാരം ജനസംഖ്യ അനുപാതമനുസരിച്ച് ഇതര സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ്- കൂടിവരികയുമാണ്. 2011- ലെ സെന്‍സസില്‍ 3.36 കോടി ജനങ്ങളില്‍ 12.6% പേര്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. അടുത്ത ദശാബ്ദത്തില്‍ ഈ അനുപാതം ആകെയുള്ള യുവജനങ്ങളുടെ അനുപാതത്തെക്കാള്‍ കൂടുതലാകുമൊണ് സെന്‍ട്രല്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ (സിഡിഎസ്) പഠനം വിലയിരുത്തുത്. അതുകൊണ്ടുത െവൃദ്ധജനങ്ങള്‍ക്ക് നല്‍കേണ്ട സാമൂഹികവും, ആരോഗ്യപരവുമായ പരിചരണങ്ങള്‍ക്കുള്ള സംവിധാനങ്ങളും വിപുലീകരിക്കേണ്ടതായി’ുണ്ട്. പല വികസിത രാജ്യങ്ങളിലും ചെയ്യുതു പോലെ നമ്മള്‍ വയോജനങ്ങള്‍ സ്വതന്ത്രരും, സ്വായാശ്രയരുമായി ജിവിക്കുതിനുള്ള സാഹചര്യം സൃഷ്ടിച്ചു നല്‍കേണ്ടതായി’ുണ്ട്.

നമ്മുടെ സംസ്ഥാനം അനുദിനം വളര്‍ച്ചയിലേക്ക് കുതിക്കുകയാണ്. അതിന്റെ ഭാഗമായി വു ചേരാവു മാറ്റങ്ങള്‍ ഒരു യാഥാര്‍ത്ഥ്യവുമാണ്. ഈ വസ്തുത വളരെ ഗൗരവപൂര്‍വ്വം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. മനുഷ്യത്വത്തിനും മാനുഷിക സ്‌നേഹത്തിനും എും പുകള്‍പെറ്റ നാടാണ് നമ്മുടെ കൊച്ചു കേരളം. ആ മനുഷ്യത്വവും മനുഷ്യസ്‌നേഹവുമാണ് ഇന്നു കാണു കേരളത്തെ കേരളമാക്കി മാറ്റിയത്. ഇത്തെ വളര്‍ച്ചക്കുവേണ്ടി നമ്മുടെ മുന്‍തലമുറ അനുഭവിച്ച യാതനകളും സഹിച്ച് ത്യാഗവും നിരവധിയാണ്.
നാം ഇു അനുഭവിക്കു എല്ലാ സൗകര്യങ്ങളും മുന്‍തലമുറയുടെ കഠിനാദ്ധ്വാന ത്തിന്റെയും വിയര്‍പ്പിന്റെയും മണമുള്ളതാണ്. അവരുടെ ത്യാഗോജ്ജ്വലമായ അനുഭവങ്ങളും, വിജ്ഞാനവും നമ്മുടെ സമൂഹത്തിന്റെ അമൂല്യമായ സമ്പത്തുമാണ്. നാടിന്റെ സര്‍വ്വോതോന്മുഖമായ വളര്‍ച്ചക്കും വികസനത്തിനും, ഐശ്വര്യത്തിനും വേണ്ടി ത്യാഗപൂര്‍വ്വ മായ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിച്ചവരാണ് നമ്മുടെ മുന്‍തലമുറക്കാര്‍. അവരുടെ സമാധാനപരവും, സന്തോഷപൂര്‍വ്വവും, ഊര്‍ജ്ജസ്വലവുമായ ഒരു വാര്‍ദ്ധക്യകാല ജീവിതം നയിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിച്ചുനല്‍കേണ്ടത് നമ്മളോരോരുത്തരുടെയും കടമയും, അത്യന്തികവുമായ ബാദ്ധ്യതയുമാണ്.
വളരു കേരളത്തിന് സംഭവിച്ചുകൊണ്ടിരിക്കു മാറ്റങ്ങളില്‍ നാമറിയാതെ നമ്മള്‍ വ്യക്തിഗത സ്വാര്‍ത്ഥതകളിലേക്ക് വഴുതി പോകു സാഹചര്യം വളര്‍ു വരുുവെ വസ്തുത കൂടി നാം കാണേണ്ടതുണ്ട്. നമ്മള്‍ ഇനുഭവിക്കു എല്ലാ സുഖസൗകര്യങ്ങള്‍ക്കും വേണ്ടി അവര്‍ നമുക്ക് സഹിച്ച ത്യാഗവും കാ’ിയ മനുഷ്യത്വവും സ്‌നേഹവും പലപ്പോഴും നമ്മളില്‍ അന്യവല്‍ക്കരിയ്ക്കപ്പെടുുവെ ആശങ്ക പൊതു സമൂഹത്തില്‍ ശക്തിപ്പെ’ു വരുു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ഇതിനെല്ലാം വേഗത കൂ’ുുവെതും, ഒരു പുതിയ കമ്പോളവല്‍ക്കരണ സംസ്‌ക്കാരം രൂപപ്പെടുത്തുുവെ യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിഞ്ഞേ മതിയാകൂ. ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മള്ളില്‍ നിും കൈവി’ുപോകു മാനുഷികമൂല്യങ്ങള്‍ വീണ്ടെടുക്കാനും പൊതു സമൂഹത്തെ ബോധവല്‍ക്കരിച്ച് സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിരോധമേര്‍പ്പെടുത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതും ഈ കാലഘ’ത്തിന്റെ ഏറ്റവും പ്രധാന കടമയാണ്.

‘ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും വയോജനങ്ങള്‍ക്ക് പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കുതിനും സൗജന്യ ചികിത്സ സംവിധാനവും വയോജനങ്ങള്‍ക്കാവശ്യമായ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
‘ വയോജന നയത്തിന്റെ ഭാഗമായി വയോജന സംസ്ഥാന – ജില്ലാ കൗസിലുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ‘ോക്ക് – ഗ്രാമപഞ്ചായത്തുകളിലും, നഗരസഭകളിലും വയോജനക്ഷേമ പദ്ധതികള്‍ താഴെത’ിലെത്തിക്കുതിന് ജാഗ്രത സമിതികള്‍ രൂപപ്പെടുത്തുതിന് നടപടി സ്വീകരിക്കും.
‘ 80 വയസ്സിനു മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് പ്രധാന വൈകല്യമായ കാഴ്ചവൈകല്യം പരിഹരിക്കുതിന് നേത്രപരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ഇവര്‍ക്ക് ആവശ്യമായ നേത്ര ശസ്ത്രക്രിയകളും ചികിത്സകളും സൗജന്യമാക്കുവാന നടപടി സ്വീകരിക്കും.
‘ വയോജനങ്ങള്‍ക്കാവശ്യമായ ചികിത്സയും മരുുകളും അവര്‍ താമസിക്കു പ്രദേശങ്ങളില്‍പോയി സൗജന്യമായി നല്‍കുതിനുള്ള മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ വയോമിത്രം പദ്ധതി വഴി നടപ്പിലാക്കും.
‘ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ 09/09/2016- ലെ ഗവേണിംഗ്‌ബോഡി മീറ്റിംഗ് നിലവില്‍ സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠനവിധേയമാക്കുതിന് ഒരു കമ്മിറ്റിയെ നിയോഗിക്കുതിന് തീരുമാനിച്ചി’ുണ്ട്. കമ്മിറ്റി റിപ്പോര്‍’് ലഭിച്ചാലുടന്‍ ഇതിനാവശ്യമായ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
2016 ഒക്‌ടോബര്‍ – 1 ലോകവയോജനദിനത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെയും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലാസ്ഥാന നഗരങ്ങളിലും ‘വളരു കേരളം വളര്‍ത്തിയവര്‍ക്ക് ആദരം’ എ പരിപാടിയില്‍ ആയിരകണക്കിന് വയോജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെയും, വയോജന ങ്ങളുടെയും കലാവിരു് സംഘടിപ്പിക്കുന്നു.