കേരളം പ്രതീക്ഷിച്ചത് കിട്ടിയില്ല; മുഖ്യമന്ത്രി.ബജറ്റ് ജനവിരുദ്ധമാണെന്ന് വി.എസ്

റെയില്‍വേ ബജറ്റ് കേരളത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നും കേരളം കുറച്ചുകൂടി കാര്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
റെയില്‍വേ ബജറ്റ് പ്രതീക്ഷനിര്‍ഭരമാണെന്നും യാത്രാനിരക്കുകള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാതിരുന്നത് ആശ്വാസകരമാണെന്നും പി.ടി തോമസ് പ്രതികരിച്ചു.

 

ഇന്ന് അവതരിപ്പിച്ച് റെയില്‍വെ ബജറ്റ് ജനവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തങ്ങളെ ജയിപ്പിച്ചാല്‍ ഇവിടെ പാലും തേനും ഒഴുക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പു സമയത്തെ യു.ഡി.എഫിന്റെ അവകാശവാദം. വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം മുഖമടച്ചുള്ള പ്രഹരമേറ്റതു പോലെയാണ് റെയില്‍വേ ബജറ്റ്. ബജറ്റിനോടുള്ള ജനങ്ങളുടെ പ്രതികരണം പിറവം തെരഞ്ഞടുപ്പില്‍ ഉണ്ടാകുമെന്നും വി.എസ് പറഞ്ഞു.

 

ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഹേളിച്ചെന്നും കൂടാതെ തീര്‍ത്തും നിരാശാജനകമാണെന്നും ബിജെപി നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു. അഞ്ചു മന്ത്രിമാരെയും 14 എംഎല്‍എ മാരെയും നല്‍കിയതിന് കേരളത്തിന് ലഭിച്ച പ്രതിഫലമാണ് ഈ അവഗണനയെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.