കേരളം ഉപഭോഗസംസ്‌ക്കാരത്തിന്റെ മൂര്‍ധന്യതയില്‍ ; എം.ടി

തിരൂര്‍ : സമ്പത്തിന്റെ ഒഴുക്ക് മൂലം കേരളം ഉപഭോഗസംസ്‌ക്കാരത്തിന്റെ മൂര്‍ധന്യതയിലാണെന്ന് തുഞ്ചന്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന ‘കേരളം – വര്‍ത്തമാന കാലത്തിന്റെ ആധികള്‍’ സെമിനാറില്‍ ആമുഖ സംഭാഷണം നടത്തികൊണ്ട് എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു.

ഇതിനാലാണ് കേരളത്തില്‍ ആത്മഹത്യകള്‍ വര്‍ധിക്കാനും മദ്യം കൂടുതല്‍ ചെലവാക്കാന്‍ ഇടയായതെന്നും  അദേഹം പറഞ്ഞു. വിദ്യാസമ്പന്നരായിട്ടും സകല തട്ടിപ്പുകളിലും മലയാളി അകപ്പെടുകയാണെന്നും ധനാകര്‍ഷണ യന്ത്രങ്ങളും മറ്റുള്ളവരില്‍ മോഹം ജനിപ്പിക്കാനെന്നപേരിലുള്ള മരുന്നുകളും മലയാളികള്‍ ഒരുമടിയുമില്ലാതെ വാങ്ങികൊണ്ടിരിക്കുകയാണെന്നും എം.ടി കൂട്ടിച്ചേര്‍ത്തു.

നാലുദിവസമായി തുഞ്ചന്റെ മണ്ണില്‍ നടന്നു വരുന്ന സാഹിത്യോത്സവത്തിന് സമാപന സമ്മേളനത്തില്‍ എ. വിജയരാഘവന്‍ മുഖ്യപ്രഭാഷണം നടത്തി.