കേരളം ഇരുട്ടിലേക്ക്

തിരു : വൈദ്യുതി ചാര്‍ജ് തല്‍കാലം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇപ്പോഴുള്ള വൈദ്യുതി പ്രതിസന്ധി മറിക്കാടക്കാന്‍ സര്‍ക്കാരും ബോര്‍ഡും കൂടിയാലോചിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു.

എസ്.എ്‌സ.എല്‍.സി പരീക്ഷയ്ക്ക് ശേഷം സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് നടപ്പാക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ഇപ്പോള്‍ സംസ്ഥാനത്ത് 700 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡിംഗ് വേണ്ടിവരും. മുല്ലപ്പെരിയാര്‍ തകരുമെന്ന ആശങ്ക ഉണ്ടായതിനാല്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചെന്നും എന്നാല്‍ മുല്ലപ്പെരിയാര്‍ ഡാമിലിപ്പോള്‍ വെള്ളം കുറവാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.