കേന്ദ്ര പട്ടികജാതി കമ്മീഷന്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു

p l puniyaപെരുമ്പാവൂര്‍: കേന്ദ്ര പട്ടികജാതി കമ്മീഷന്‍ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. രാവിലെ 8.15 ഓടെ പെരുമ്പാവൂരിലെ താലൂക്ക്‌ ആശുപത്രിയിലെത്തിയാണ്‌ കമീഷന്‍ ചെയര്‍മാന്‍ പി എല്‍ പുനിയ രാജേശ്വരിയെ സന്ദര്‍ശിച്ചത്‌. ദ്വിഭാഷിയുടെ സഹായത്തോടെ ചെയര്‍മാന്‍ അമ്മയോട്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ജിഷയുടെ അമ്മയ്‌ക്ക്‌ ആവശ്യമായ സംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടതായി പുനിയ മാധ്യമങ്ങളോട്‌ പറഞ്ഞു. ഇതിനുവേണ്ടി സര്‍ക്കാര്‍ ആവശ്യമായ നടപികള്‍ സ്വീകരിക്കണമെന്നും കുറ്റവാളികളെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പുനിയ വ്യക്തമാക്കി.