കേന്ദ്രമന്ത്രി എസ്എം കൃഷ്ണ രാജിവെച്ചു.

ദില്ലി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ പ്രധാനമന്ത്രിക്ക് രാജിക്കത്ത് നല്‍കി. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്കു മുന്നോടിയായാണ് ഇപ്പോള്‍ അദേഹം രാജി നല്‍കിയതെന്നാണ് സൂചന.

ഞായറാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന. അടുത്തവര്‍ഷമാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്. കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കൃഷ്ണയെ കാത്തിരിക്കുന്നത്.

ബംഗഌര്‍-മൈസൂര്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍ എസ്എം കൃഷ്ണ ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ക്കെതിരെ ലോകായുക്ത കഴിഞ്ഞ ദിവസം അന്വേഷണത്തിനുത്തരവിട്ടിരുന്നു.