കെ ബാബുവിന്റെ ഭാര്യ ഗീതയെ വിജിലന്‍സ് ചോദ്യം ചെയ്തു

കൊച്ചി:അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ ബാബുവിന്റെ ഭാര്യ ഗീതയെ വിജിലന്‍സ് ചോദ്യം ചെയ്തു. വീട്ടിലെത്തിയാണ് ഗീതയെ ചോദ്യം ചെയ്തത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബാബുവിനെതിരെ അന്വേഷണം ഉയര്‍ന്ന സാഹചര്യത്തില്‍ ലോക്കറില്‍നിന്ന് രേഖകള്‍ മാറ്റിയത് ഗീതയാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. അവരുടെ സഹോദരന്‍ ജോഷിയേയും വിജിലന്‍സ് ചോദ്യം ചെയ്‌തു

കേസില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ബാബുവിന്റെ ഭാര്യ ബാങ്ക് ലോക്കറില്‍നിന്ന് സാധനങ്ങള്‍ മാറ്റുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. എസ്ബിടി തൃപ്പൂണിത്തുറ ശാഖയിലെ ലോക്കറില്‍നിന്ന് ഗീത സാധനങ്ങള്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് വിജിലന്‍സ് കണ്ടെടുത്തത്. ഇതിന്റെ വിശദാംശങ്ങളാണ് അന്വേഷണസംഘം ചോദിച്ചറിഞ്ഞത്.