കെ.പി.എ.സി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷയാകും

k p a c lalithaതിരുവനന്തപുരം: ചലച്ചിത്ര നടിയും നാടക പ്രവർത്തകയുമായ കെ.പി.എ.സി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷയാക്കാൻ സര്‍ക്കാര്‍ തീരുമാനമെടുത്തതായി റിപ്പോർട്ട്. അക്കാദമി പ്രസിഡന്റായി സാഹിത്യകാരന്‍ വൈശാഖനെയും ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി ബീനാ പോളിനെയും നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ് സൂചന.