കെ.പി.എസ്.ടി.യു മലപ്പുറം ജില്ലാ സമ്മേളനത്തിനു തുടക്കമായി.

പരപ്പനങ്ങാടി : കേരള പ്രൈമറി & സെക്കണ്ടറി ടീച്ചേഴ്‌സ് യൂണിയന്റെ (KPSTU) രണ്ടാമത് മലപ്പുറം റവന്യൂ ജില്ലാ സമ്മേളനത്തിന് തൂടക്കമായി. പരപ്പനങ്ങാടി കെ.കെ.ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് കെ.സുരേഷ് പതാക ഉയര്‍ത്തി.

നാളെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കേരള വൈദ്യൂതി വകുപ്പ് മന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ്, KPSTU സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. ഹരിഗോവിന്ദന്‍, ഡി സി സി പ്രസിഡന്റ് ശ്രീ, ഇ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി ശ്രീ. പി.കെ. അബ്ദുറബ്ബ്, ശ്രീ. പി.മുഹമ്മദ് എം എല്‍ എ എന്നിവര്‍ സംബന്ധിക്കും.

ഇതോടനുബന്ധിച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ടൂറിസം വകുപ്പ് മന്ത്രി ശ്രീ. എ.പി.് അനില്‍കൂമാര്‍ പങ്കെടുക്കും.