കെ പി എസ് ഗില്‍ അന്തരിച്ചു

ന്യൂഡല്‍ഹി : മുന്‍ പഞ്ചാബ് പൊലീസ് ഡിജിപി കെപിഎസ് ഗില്‍ അന്തരിച്ചു. 82 വയസ്സായിരുന്നു.

ന്യൂഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്മശ്രീ ജേതാവാണ്. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.