കെ എസ് ടി യു മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

തിരൂരങ്ങാടി : ‘പൊതുവിദ്യാഭ്യാസത്തിന് പുതുജീവനം’ എന്ന പ്രമേയവുമായി കെ എസ് ടി യു വിന്റെ 18-ാം മലപ്പുറം ജില്ലാ സമ്മേളനത്തിന് തുടക്ക മായി.

തിരൂരങ്ങാടിയില്‍ ഫെബ്രുവരി 3,4 ദിനങ്ങളില്‍ നടക്കുന്ന സമ്മേളനം പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തോടനുബന്ധിച്ച് സര്‍വ്വീസ് സംഘടനകളുടെ സുഹൃത് സമ്മേളനവും സാംസ്‌കാരിക സായാഹ്നവും അരങ്ങേറി. നാളെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് , കെ പി എ മജീദ്, കെ എന്‍ എ ഖാദര്‍ എം എല്‍ എ, അഡ്വ. പി എം എ സലാം എന്നിവര്‍ പങ്കെടുക്കും