കെ.എസ്​.ആർ.ടിസിയും ആംബുലൻസും കൂട്ടിയിടിച്ച്​ മൂന്ന്​ മരണം

കൊല്ലം:  പുനലൂർ കുന്നിക്കോട് വാഹനാപകടത്തിൽ മൂന്ന് മരണം. കെ.എസ്.ആർ.ടി.സി ബസും അംബുലൻസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആബുംലൻസ് ഡ്രൈവർ ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. ഏല്ലലാവരും പത്തനാപുരം സ്വദേശികളാണ്. ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.

കൊട്ടാരക്കരയിൽ നിന്ന് പുനലുർക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും പത്തനംതിട്ടയിലെ കലഞ്ഞൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ആംബലൻസുമാണ് കൂട്ടിയിടിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയിലെ പച്ചിലവളവിലാണ് അപകടമുണ്ടായത്.