കെപിഎസി ലളിത സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

k p a c lalithaതൃശൂര്‍: സിനിമാതാരം കെപിഎസി ലളിത നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നായിരിക്കും കെപിഎസി ലളിത ജനവിധി തേടുക.

സ്ത്രീകള്‍ക്കു വേണ്ടി കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനാലാണ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നത്, സ്ത്രീകള്‍ പൊതുരംഗത്ത് കൂടുതലായി ഇറങ്ങണമെന്നാണ് ആഗ്രഹമെന്ന് കെപിഎസി ലളിത പറഞ്ഞു.