കെഎസ്ഇബി ഓഫീസ് മാര്‍ച്ച്‌

പരപ്പനങ്ങാടി: തുടര്‍ച്ചയായി പരപ്പനങ്ങാടിയില്‍ ഉണ്ടാകുന്ന അപ്രഖ്യാപിത വൈദ്യുതി മുടക്കിനെതിരെ സി പി ഐ എം പ്രവര്‍ത്തകര്‍ പരപ്പനങ്ങാടി കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സിപിഐഎം ഏരിയാകണമ്മറ്റി അംഗം വി പി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ചിന് കെ ഉണ്ണി, ധര്‍മരാജ് എന്നിവര്‍ നേതൃത്വം നല്‍കി.