കെഎസ്ആര്‍ടിസി ബസ് 2 ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചു

പരപ്പനങ്ങാടി : തിരൂര്‍ ചാലിയം റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസ്സാണ് റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചത്. ഇന്നുച്ചയ്ക്ക് 1.30 മണിക്ക് അഞ്ചപ്പുരയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കുപറ്റിയിട്ടില്ല. ഇടിച്ച കെ എസ് ആര്‍ ടി സി ബസ് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ടുചെയ്തു.