കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് നാല് സ്ത്രീകള്‍ മരിച്ചു.

തിരു : കല്ലമ്പലത്തിനടുത്ത് വെച്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 4 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ച നാലു പേരും സ്ത്രീകളാണ്.  പാരിപ്പള്ളി സ്വദേശി സുജാത, കൊല്ലം സ്വദേശികളായ സുലോചന,വിമല,വിദ്യ എന്നിവരാണ് മരിച്ചത്. തിരവനന്തപുരം-തൃശൂര്‍ സൂപ്പര്‍ഫാസ്റ്റും കൊല്ലം-തിരുവനന്തപുരം ഫാസ്റ്റുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

അപകടം നടന്ന സ്ഥലം ഗതാഗതമന്ത്രി വി.ശിവകുമാര്‍ സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്  സര്‍ക്കാര്‍ 10,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.